ടൗൺസ്വില്ലി: കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രമുഖ പിന്നണി ഗായികയും അവതാരികയുമായ റീമി ടോമി നയിക്കുന്ന ലൈവ് മ്യൂസിക്കൽ കോൺസേർട്ട് ജൂൺ 24-ന് (ബുധനാഴ്ച) നടക്കും. പ്രശസ്ത കലാകാരന്മാർ അണിനിരക്കുന്ന സംഗീത വിരുന്ന് ടൗൺസ്വില്ലി എന്റർടൈൻമെന്റ് ആൻഡ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് അരങ്ങേറുന്നത്.
വൈകിട്ട് 6:00 മണിക്ക് ആരംഭിച്ച് രാത്രി 9:30 വരെ നീണ്ടുനിൽക്കുന്നതാണ് പരിപാടി. ടൗൺസ്വില്ലിയിലെയും പരിസരപ്രദേശങ്ങളിലെയും മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ വിരുന്നായിരിക്കും ഈ സംഗീത നിശ സമ്മാനിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
പ്രമുഖ എഡ്യൂക്കേഷൻ ആൻഡ് മൈഗ്രേഷൻ കൺസൾട്ടൻസിയായ ‘YESTE’ (Nurses Job & Visa Australia) ആണ് പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. പ്രൈംലെൻഡ് (Primelend) പവേർഡ് ബൈ സ്പോൺസറായും, ഐഡിയൽ ലോൺസ് (iDEAL LOANZ) പ്ലാറ്റിനം സ്പോൺസറായും, ഇ.സി ഹോം ലോൺസ് (EC Home Loans) ഗോൾഡ് സ്പോൺസറായും ഈ വൻകിട പരിപാടിയുമായി സഹകരിക്കുന്നു.
ഡെന്റൽ പ്രിസിൻക്റ്റ് (Dental Precinct), ഡേലൈറ്റ് സോളാർ (Daylight Solar), പീറ്റേഴ്സൺ ട്രാവൽ (Peterson Travel), റെവായ ടാക്സ് & അക്കൗണ്ടിംഗ് സൊല്യൂഷൻസ് (Revayah Tax & Accounting Solutions), മസാല ഇന്ത്യൻ ക്യുസീൻ (Masala Indian Cuisine) എന്നിവരാണ് സിൽവർ സ്പോൺസർമാർ. പരിപാടിയുടെ തീയതി അടുത്തിരിക്കെ വിപുലമായ ഒരുക്കങ്ങളാണ് ടൗൺസ്വില്ലിയിൽ പൂർത്തിയായി വരുന്നത്. ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി പോസ്റ്ററിലെ ക്യു.ആർ കോഡ് (QR Code) ഉപയോഗിക്കാവുന്നതാണെന്ന് കേരള അസോസിയേഷൻ ഓഫ് ടൗൺസ്വില്ലി ഭാരവാഹികൾ അറിയിച്ചു.


