നോർവേ ചെസ് കിരീടം നേടി ചരിത്രമെഴുതി പ്രഗ്നാനന്ദ

ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദ നോർവേ ചെസ് 2026 കിരീടം സ്വന്തമാക്കി ചരിത്രം കുറിച്ചു. ഈ ടൂർണമെന്റ് നേടുന്ന ആദ്യ ഇന്ത്യൻ താരമായി അദ്ദേഹം മാറി. ഒസ്ലോയിൽ നടന്ന അവസാന റൗണ്ടിൽ ജർമ്മൻ ഗ്രാൻഡ്മാസ്റ്റർ വിൻസൻ്റ് കെയ്മറിനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്. ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ തുടർച്ചയായ മികച്ച പ്രകടനമാണ് അദ്ദേഹത്തെ വിജയത്തിലേക്ക് നയിച്ചത്.

മത്സരത്തിനിടെ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ രണ്ട് തവണ മറികടന്നതും പ്രഗ്നാനന്ദയുടെ നേട്ടത്തിന് കൂടുതൽ തിളക്കം നൽകി. സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്റിൽ കാർൽസനെ പിന്തള്ളിയാണ് ഇന്ത്യൻ താരം കിരീടം നേടിയത്. ഈ വിജയത്തെ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായി പ്രഗ്നാനന്ദ വിശേഷിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *