തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ ടെക്നോളജി & ട്രെയിനിങ്ങിന്റെ (NACTECT) അംഗീകൃത തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമായ ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജിയിൽ നിന്നും കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും തൊഴിലുപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും ജൂൺ 17-ന് തിരുവനന്തപുരത്ത് നടക്കും. വെള്ളയമ്പലം, എറണാകുളം, അടൂർ എന്നിവിടങ്ങളിൽ ശാഖകളുള്ള ടി.എം.സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ വനിതകൾക്കും യുവാക്കൾക്കുമായാണ് തൊഴിലധിഷ്ഠിത സാങ്കേതിക മൊബൈൽ/ടെക്നോളജി പരിശീലന ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്.
വെള്ളയമ്പലം എസ്.എൻ.ഡി.പി ഹാളിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂട്ട് എം.ഡി ജമീൽ യൂസഫ് അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. പരിശീലനത്തിന് ആവശ്യമായ ടൂൾ കിറ്റുകളുടെ വിതരണം ഐസർ യു.ഡി.എ നോഡൽ ഓഫീസർ പ്രൊഫ. രാജൻ എം.പി നിർവഹിക്കുന്നതാണ്. ചടങ്ങിൽ ചീഫ് അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, അഡ്മിൻ ഹെഡ് സൗമ്യ വിനുരാജ് എന്നിവർ പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് സൗജന്യ പരിശീലന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്.

