മൂന്നാറിൽ വീണ്ടും കാട്ടാനയാക്രമണം; ജനവാസമേഖലയിലിറങ്ങിയ ആനക്കൂട്ടം റേഷൻ കടയും കാറും തകർത്തു

മൂന്നാർ: മൂന്നാർ ചൊക്കനാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ പരക്കെ ആക്രമണം. ജനവാസമേഖലയിലിറങ്ങിയ ആനക്കൂട്ടം പ്രദേശത്ത് വലിയ രീതിയിൽ ഭീതി പടർത്തുകയും റേഷൻ കടയും കാറും തകർക്കുകയും ചെയ്തു. ചൊക്കനാട് സ്വദേശിയായ പുണ്യവേലിന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയ്ക്ക് നേരെയാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.

പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ജനങ്ങൾ വലിയ ആശങ്കയിലാണ്. റേഷൻ കട തകർത്ത് ഉള്ളിലെ ഭക്ഷ്യധാന്യങ്ങൾ ഭക്ഷിക്കാനുള്ള ശ്രമമാണ് ആനകളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതിനുപുറമെയാണ് സമീപത്ത് നിർത്തിയിട്ടിരുന്ന കാറും കാട്ടാനക്കൂട്ടം തകർത്തത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും തങ്ങൾക്ക് ശാശ്വതമായ സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *