മാസപ്പടി കേസ്: വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

സിഎംആർഎൽ–എക്സാലോജിക് (മാസപ്പടി) കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ മകൾ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും. കൊച്ചിയിലെ ഇഡി ഓഫീസിൽ രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് സമൻസ് നൽകിയിരിക്കുന്നത്.

അനാരോഗ്യം ചൂണ്ടിക്കാട്ടി നേരത്തെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് വീണ ടി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പുതുക്കിയ തീയതിയായ ഇന്ന് ഹാജരാകാൻ നിർദേശം നൽകിയതാണ്.

സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക് കമ്പനിക്ക് ലഭിച്ച പണമിടപാടുകൾ, സാമ്പത്തിക ഇടപാടുകളുടെ സ്വഭാവം, കമ്പനികളുടെ കരാർ രേഖകൾ എന്നിവ സംബന്ധിച്ചാണ് ഇഡി വിശദമായി ചോദ്യം ചെയ്യുക. മുൻപ് ശേഖരിച്ച രേഖകളും ബന്ധപ്പെട്ടവരുടെ മൊഴികളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *