ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റൺ: ഭാഗ്യചിഹ്നം ‘ഹോനോഹോൻ’ സ്കൂൾ പര്യടനത്തിന് തലസ്ഥാനത്ത് ആവേശകരമായ തുടക്കം

തിരുവനന്തപുരം: ജൂൺ 23ന് നടക്കാനിരിക്കുന്ന ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഫൺ റണ്ണിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന ഏഷ്യൻ ഗെയിംസ് ഭാഗ്യചിഹ്നമായ ‘ഹോനോഹോൻ’ സ്കൂൾ പര്യടനത്തിന് തിരുവനന്തപുരത്ത് ആവേശകരമായ തുടക്കമായി. നഗരത്തിലെ പ്രമുഖ വിദ്യാലയങ്ങളായ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയം, കോട്ടൺഹിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ച രണ്ട് മേഖലാ ജാഥകളുടെ ഉദ്ഘാടനത്തോടെയാണ് പര്യടനത്തിന് തുടക്കമിട്ടത്. കായികപ്രേമികളും വിദ്യാർത്ഥികളും വലിയ ആവേശത്തോടെയാണ് ഭാഗ്യചിഹ്നത്തെ വരവേറ്റത്.

സരസ്വതി വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കലക്ടർ അനുകുമാരി ഐ.എ.എസ് പര്യടനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടൺഹിൽ സ്കൂളിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ ഐ.പി.എസ് ജാഥ ഉദ്ഘാടനം ചെയ്തു. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായി പൊതുജനങ്ങൾക്കിടയിലും വിദ്യാർത്ഥികൾക്കിടയിലും കായിക സംസ്കാരം വളർത്തിയെടുക്കാനും ഒളിമ്പിക് മൂല്യങ്ങൾ പ്രചരിപ്പിക്കാനും ഇത്തരം ഫൺ റണ്ണുകളും പ്രചരണ പരിപാടികളും സഹായിക്കുമെന്ന് ഉദ്ഘാടകർ വ്യക്തമാക്കി. വരും ദിവസങ്ങളിൽ നഗരത്തിലെ കൂടുതൽ വിദ്യാലയങ്ങളിൽ ‘ഹോനോഹോൻ’ പര്യടനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *