സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു; ഒരു ജവാൻ മരിച്ചു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ പശ്ചിമ കാമെങ് ജില്ലയിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സൈനികൻ മരിച്ചു. അപകടത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. ദേശീയപാത 13-ൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ട്രക്ക് കുത്തനെയുള്ള ചരിവിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ച് പരിക്കേറ്റ സൈനികരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച സൈനികന്റെ മൃതദേഹവും പുറത്തെടുത്തതായി അധികൃതർ അറിയിച്ചു.

അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലനിരകളിലെ ദുഷ്കരമായ ഭൂപ്രകൃതിയും പ്രതികൂലമായ റോഡ് സാഹചര്യങ്ങളുമാണ് അപകടത്തിന് കാരണമായതോയെന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *