ലോകകപ്പ്: നോർവേയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ

ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പിൽ നോർവേയെ 4-1ന് തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ഐയിൽ ഒന്നാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആദ്യ പകുതിയിൽ തന്നെ ഹാട്രിക് നേടിയ ഉസ്മാൻ ഡെംബേലെയുടെ തകർപ്പൻ പ്രകടനമാണ് ഫ്രാൻസിന് അനായാസ ജയം സമ്മാനിച്ചത്.

ഏഴാം, 20-ാം, 32-ാം മിനിറ്റുകളിലാണ് ഡെംബേലെ വലകുലുക്കിയത്. 21-ാം മിനിറ്റിൽ തെയ്ലോ ആസ്ഗാർഡിലൂടെ നോർവേ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ഫ്രാൻസിന്റെ ആധിപത്യം തുടർന്നു. ഇഞ്ചുറി ടൈമിൽ ദെസിറെ ഡുവേ നേടിയ ഗോളോടെ ഫ്രാൻസ് വിജയമുറപ്പിച്ചു.

മൂന്ന് മത്സരങ്ങളിലും ജയിച്ച ഫ്രാൻസ് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. നോർവേയും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. പ്രധാന താരങ്ങളായ എർലിങ് ഹാലൻഡിനെയും മാർട്ടിൻ ഒഡെഗാർഡിനെയും വിശ്രമിപ്പിച്ചായിരുന്നു നോർവേ അവസാന ഗ്രൂപ്പ് മത്സരത്തിനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *