ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും പരീക്ഷാ നടത്തിപ്പിലെ വീഴ്ചകളും ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിക്കും. നാള കോക്രോച്ച് ജനത പാർട്ടിയുടെ (CJP) നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്.
വിദ്യാർഥികൾ, കർഷകർ, വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു. പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നീറ്റ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകളിലെ വീഴ്ചകളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

