കുടുംബ ബിസിനസുകളെ പൂട്ടിക്കാനൊരുങ്ങി പുതിയ നികുതി പരിഷ്കാരം; കടുത്ത ആശങ്കയിൽ വ്യാപാരികൾ

സിഡ്നി: ട്രസ്റ്റ് വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് കുടുംബ ബിസിനസുകളുടെ നികുതി കുത്തനെ കൂട്ടാൻ ലക്ഷ്യമിട്ടുള്ള പുതിയ നികുതി പരിഷ്കാരങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പ്രമുഖ ചെറുകിട വ്യവസായ കൂട്ടായ്മ രംഗത്തെത്തി. ഓസ്‌ട്രേലിയയിലാണ് ചെറുകിട വ്യാപാരികളുടെ ഉപജീവ നത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ഈ പുതിയ നിയമനിർമ്മാണം അണിയറയിൽ ഒരുങ്ങുന്നത്.

ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ നിർദ്ദേശം നടപ്പിലായാൽ ട്രസ്റ്റ് ഘടനയിൽ പ്രവർത്തിക്കുന്ന മൂന്നര ലക്ഷം മുതൽ നാല് ലക്ഷം വരെ ചെറുകിട ബിസിനസുകളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് കൗൺസിൽ ഓഫ് സ്മോൾ ബിസിനസ് ഓർഗനൈസേഷൻസ് ഓസ്‌ട്രേലിയ വ്യക്തമാക്കുന്നു. ട്രസ്റ്റുകൾക്ക് കുറഞ്ഞത് 30 ശതമാനം നികുതി ഏർപ്പെടുത്താനാണ് ഓസ്‌ട്രേലിയൻ സർക്കാർ ആലോചിക്കുന്നത്. ഈ നിർദ്ദേശം നിലവിൽ പരിഗണനയിലാണെന്നും ഇതുവരെ നിയമമായി പാസാക്കിയിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. എങ്കിലും, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതമാർഗ്ഗമായ ചെറുകിട ബിസിനസുകൾക്ക് മേൽ വലിയൊരു തുക നികുതിയായി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തെ ബിസിനസ് മേഖലയെ തകർക്കുമെന്നും അവരുടെ വരുമാനത്തെ നേരിട്ട് ബാധിക്കുമെന്നുമാണ് ഉയർന്നുവരുന്ന പ്രധാന വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *