സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ നോർത്തേൺ ബീച്ചസിന് സമീപമുള്ള ചിക്കൻ ഷോപ്പിലേക്ക് നിയന്ത്രണം വിട്ട ബിഎംഡബ്ല്യു (BMW) കാർ ഇടിച്ചുകയറി മൂന്ന് കുട്ടികൾക്ക് പരിക്കേറ്റു. സിഡ്നിയിലെ അലാംബി ഹൈറ്റ്സിലുള്ള ‘വിക്കറ്റ് ചിക്കൻ’ (Wicked Chicken) എന്ന കടയിലാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഞെട്ടിക്കുന്ന ഈ അപകടം സംഭവിച്ചത്. കടയ്ക്ക് മുന്നിലിരുന്ന് ചൂടുള്ള ചിപ്സ് കഴിച്ചുകൊണ്ടിരുന്ന 11 വയസ്സുള്ള മൂന്ന് ആൺകുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
കാറിന്റെ മുൻസീറ്റിലിരുന്ന മകൻ പാസഞ്ചർ ഡോർ തുറന്നിട്ടതിനെ തുടർന്ന്, അത് അടയ്ക്കാൻ ഡ്രൈവർ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കാല് ആക്സിലറേറ്ററിൽ അമർന്നതാണ് അപകടത്തിന് കാരണമായത്. പൂർണ്ണ വേഗതയിൽ മുന്നോട്ട് കുതിച്ച കാർ കടയുടെ മുൻഭാഗം തകർത്ത് ഉള്ളിലേക്ക് ഇടിച്ചു കയറുകയായി രുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു കുട്ടി തെറിച്ചു വീഴുകയും, രണ്ടാമൻ തലകീഴായി മറിയുകയും, മൂന്നാമ ത്തെ കുട്ടി കാറിനടിയിൽപ്പെടുകയും ചെയ്യുന്ന ഭയാനകമായ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അപകടം നടന്നയുടൻ ഡ്രൈവറും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി കാറിനടിയിൽ കുടുങ്ങിയ കുട്ടിയെ സാഹസികമായി പുറത്തെടുത്തു. പരിക്കേറ്റ ഒരു കുട്ടിയെ ഉടൻ തന്നെ പാരാമെഡിക്സ് സംഘം സിഡ്നി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചു. കാലിന് പരിക്കേറ്റ ഈ കുട്ടി പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഞായറാ ഴ്ച രാത്രി തന്നെ ആശുപത്രി വിട്ടു. മികച്ച ഒരു ജൂനിയർ ക്രിക്കറ്റ് താരം കൂടിയായ ഈ മിടുക്കന് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാൻ കുറച്ചുനാൾ വിശ്രമം വേണ്ടിിവരുമെന്നാണ് റിപ്പോർട്ടുകൾ.
അപകടത്തെ തുടർന്നുണ്ടായ തകരാറുകൾ പരിഹരിക്കുന്നതിനായി തിങ്കളാഴ്ച ഈ ചിക്കൻ ഷോപ്പ് പൂർണ്ണമാ യി അടച്ചിട്ടിരിക്കുകയായിരുന്നു. അതേസമയം, ഡ്രൈവർക്കെതിരെ കൂടുതൽ പോലീസ് നടപടികളൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.

