പത്തനംതിട്ട: ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന യുവാവ് മയക്കുമരുന്നുമായി പിടിയിൽ. ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ’ (ADMIN) എന്ന സംഘടനയുടെ യൂത്ത് വിങ്ങ് സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡുള്ള എഴുമറ്റൂർ കൈമല പുത്തൻപുരയ്ക്കൽ ഷർഫിൻ സെബാസ്റ്റ്യൻ (25) ആണ് 1.590 ഗ്രാം എംഡിഎംഎയുമായി ജില്ലാ ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.
ലഹരി വിരുദ്ധ മാഫിയകൾക്കെതിരെ നാട്ടിൽ ശക്തമായി സംസാരിക്കുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന വ്യക്തിയാണ് ഷർഫിൻ സെബാസ്റ്റ്യൻ. ഇയാളുടെ മുറിയിലെ പുസ്തകങ്ങൾക്കിടയിൽ പ്രത്യേകം തയാറാക്കിയ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്

