തൊടുപുഴ: ഡി.സി.എൽ തൊടുപുഴ പ്രവിശ്യയുടെ മൂന്നാമത് ഡയറക്ടേഴ്സ് മീറ്റായ ‘സാരഥി സംഗമം 26’ സെൻ്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ വെച്ച് നടത്തി. കൊച്ചേട്ടൻ, ദേശീയ ഡയറക്ടർ ഫാ. റോയി കണ്ണൻചിറ എന്നിവർ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ഷിൻ്റോ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങ് തൊടുപുഴ എ.ഇ.ഒ ജോസഫ് മാത്യു ഉദ്ഘാടനം ചെയ്തു.
സംസ്ഥാന റിസോഴ്സ് ടീം കോ-ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, പ്രവിശ്യാ കോ-ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട്, മേഖലാ ഓർഗനൈസർ എബി ചന്ദ്രൻകുന്നേൽ, പ്രവിശ്യാ ഓർഗനൈസിംഗ് സെക്രട്ടറി ബിന്ദു ജോസഫ്, കരിമണ്ണൂർ മേഖലാ പ്രസിഡൻ്റ് മിനി ജെസ്റ്റിൻ, ലിയ അമൽ, മൂലമറ്റം മേഖലാ ഓർഗനൈസർ സനീഷ് സെബാസ്റ്റ്യൻ, തൊടുപുഴ മേഖലാ പ്രസിഡൻ്റ് ബിന്ദു ജോസഫ്, ശാഖാ ഡയറക്ടർമാരായ അൽഫോൻസ വർഗീസ്, ജുൽന മരിയ ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
പ്രവിശ്യയിലെ വിവിധ മേഖലകളിൽ നിന്നായി നൂറോളം ഡയറക്ടർമാരാണ് സംഗമത്തിൽ പങ്കെടുത്തത്. മേഖലാ, ശാഖാ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി. തൊടുപുഴ എ.ഇ.ഒ ആയി നിയമിതനായ ജോസഫ് മാത്യുവിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ ഡി.സി.എൽ – കുട്ടികളുടെ ദീപിക ഓൺലൈൻ മത്സരത്തിൽ ജേതാക്കളായ ഇലഞ്ഞി സെൻ്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളേജിനുള്ള മെമന്റോകൾ സമ്മേളനത്തിൽ വിതരണം ചെയ്തു.

