കൊച്ചി: റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിജോയ് പി.ഐ സംവിധാനം ചെയ്യുന്ന പുതിയ ഡ്രാമ ത്രില്ലർ ചിത്രം ‘ബാൻഡ് ഓഫ് ബ്രദേഴ്‌സി’ലെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘നിൻ നീല മിഴികളിൽ’ എന്ന് തുടങ്ങുന്ന മനോഹര ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.
എ.ആർ. നന്ദഗോപൻ രചിച്ച വരികൾക്ക് സഞ്ജീവ് കൃഷ്ണനാണ് ഈണം പകർന്നിരിക്കുന്നത്. പ്രശസ്ത ഗായകൻ ജാസി ഗിഫ്റ്റാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് പ്രമുഖ സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ശൈലിയിലാണ് ലിറിക്കൽ വിഡിയോയും തയാറാക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ദുരൂഹതകളും ആക്ഷൻ രംഗങ്ങളും ഉൾക്കൊള്ളിച്ച് വലിയ ശ്രദ്ധ നേടിയിരുന്നു.
‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിൽ ‘ആക്റ്റർ കോപ്പ്’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ബിബിൻ ജോസഫും മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ, വിനോദ് ശശിധരൻ, അനീഷ് പണിക്കർ, നിവിൻ മിറർ, ഷാജി നിസാർ, അനന്തകൃഷ്ണൻ, സിജു ശിവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രം ഉടൻ തന്നെ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.
രാജ്കുമാർ ഭാസ്‌കരൻ ഛായാഗ്രഹണവും രത്‌നരാജ് രാധാകൃഷ്ണൻ ചിത്രസംയോജനവും നിർവ്വഹിക്കുന്നു. കലാസംവിധാനം: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: വിനോദ് പി. ശിവറാം, വിഎഫ്എക്സ്: ജോബിൻ ജോസഫ്, അസോസിയേറ്റ് ഡയറക്ടർ: സഞ്ജയ് ജി. കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, കളറിസ്റ്റ്: ആർ. മുത്തുരാജ്, ആനിമേഷൻ: ത്രിലോക് FX, പ്രൊഡക്ഷൻ കോഡിനേറ്റർ: ചന്ദ്രമോഹൻ എസ്. ആർ, എ.ഐ വിഷ്വൽ ഡിസൈൻ: സച്ചിദാനന്ദ വർമ്മ, കൊറിയോഗ്രാഫി: അഭിലാഷ് തങ്കൻ, മഹേഷ് സുരേന്ദ്രൻ, മാർക്കറ്റിംഗ്: ഐശ്വര്യ ശശിധരൻ, നൈറ്റ് ഔട്ട് പ്രൊഡക്ഷൻസ്, ഔറ ആഡ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, പി.ആർ.ഒ: പി. ശിവപ്രസാദ്, സ്റ്റിൽസ്: നിഷാന്ദ് സാജ്, പബ്ലിസിറ്റി ഡിസൈൻസ്: ഇല്ലുമിനാർട്ടിസ്റ്റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

