രാഷ്ട്രപതി ദ്രൗപദി മുർമു കാലടി ശ്രീ ആദി ശങ്കര ജൻമഭൂമി ക്ഷേത്രം സന്ദർശിച്ചു

കൊച്ചി : രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു ശ്രീശങ്കരാചാര്യരുടെ ജൻമസ്ഥലമായ കാലടി ശ്രീ ആദിശങ്കര ജൻമഭൂമി ക്ഷേത്രം സന്ദർശിച്ചു. 10.45 ന് റോഡ് മാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട രാഷ്ട്രപതി 11.04 ന് ക്ഷേത്രത്തിൽ എത്തി. ഗവർണർ ഓം പ്രകാശ് മാത്തൂർ, ശൃ൦ഗേരി മഠം സി ഇ ഒ യും അഡ്‌മിനിസ്ട്രേറ്ററുമായ പി എ മുരളി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പൂർണകുംഭം സ്വീകരിച്ചാണ് രാഷ്‌ട്രപതി ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്.

11.13 ന് സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *