ചക്കക്കൊമ്പൻ ; മൂന്നാം ദിന ദൗത്യം പുരോഗമിക്കുന്നുകാലാവസ്ഥ അനുകൂലം

ചിന്നക്കനാൽ: ചിന്നക്കനാൽ മേഖലയിൽ സ്ഥലവാസികൾക്ക് ഭീഷണിയായി മാറിയ ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള മൂന്നാം ദിവസത്തെ ദൗത്യത്തിന് വെള്ളിയാഴ്ച രാവിലെ തുടക്കമായി. അതിരാവിലെ ഒരു പ്രദേശവാസിയുടെ പറമ്പിൽ കൃഷിനാശം വിതച്ച ചക്കകൊമ്പൻ ഇടിക്കുഴിയിൽ നിന്നും പിന്നീട് ജലാശയത്തിൻ്റെ അരികിലേക്ക് നീങ്ങി.ആനയിറങ്കൽ ഡാമിലെ നടുത്തുരുത്തി തുരുത്ത് ഭാഗത്തേക്ക് പോയ കൊമ്പൻ ഒരു മണിക്കൂറിനു ശേഷമാണ് മറയൂർ കുടി ഭാഗത്തെ കരയിലേക്ക് നീങ്ങിയത് .

കൊക്കു പാറ ,വിമലാപ്പാറ ,സണ്ണി ഏറുമാടം മേഖലകളിൽ സഞ്ചരിചാ ആനയെ ഓമനക്കുടി ഭാഗത്ത് എത്തിക്കാൻ ദൗത്യ സംഘം ശ്രമിക്കുകയാണ്.ഈ പ്രദേശം മയക്കു വേദി വയ്ക്കാൻ അനുകൂലമാണെന്നാണ് ദൗത്യ സംഘത്തിൻ്റെ വിലയിരുത്തൽ .

ഡോക്ടർമാരടക്കം മയക്കുവെടി വെക്കുന്നതിനുള്ള രണ്ട് സംഘങ്ങളാണ് ആനയെ നിരീക്ഷിച്ചു വരുന്നത്. തെളിഞ്ഞ കാലാവസ്ഥയായതിനാൽ ദൗത്യം വിജയകരമായി പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മയക്കുവെടി വെച്ചാലുടൻ തുടർ നടപടികൾ സ്വീകരിക്കാൻ ദൗത്യസംഘത്തിലെ മറ്റു ടീമുകളും തയ്യാറെടുത്തിട്ടുണ്ട്. കുങ്കിയാനകളെയും തയ്യാറാക്കി നിർത്തിയിരിക്കുകയാണ്.
മയക്കുവെടിവെച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് ആനയുടെ സഞ്ചാരപഥം നിരീക്ഷിക്കുകയാണ് ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *