ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചാൻപോറ ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

കൊല്ലപ്പെട്ടവരെ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സക്കീർ അഹമ്മദ് ഗാനിയും സഹായിയായ ലത്തീഫ് ഭട്ടും ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞു. ഇരുവരും വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നവരാണെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു.

കരസേനയുടെ 44, 20, 34 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റുകൾ, 3 പാരാ വിഭാഗം, ജമ്മു കശ്മീർ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *