ഈരാറ്റുപേട്ട: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ (5001) 2026 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. “വരവേൽപ്പ് – ടീമാകാം… പുതുയുഗ നന്മയ്ക്കായ്” എന്ന സന്ദേശമുയർത്തിയാണ് ചടങ്ങുകൾ നടന്നത്. ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വിദ്യാർത്ഥികളുടെ ഓപ്പണിംഗ് ഡാൻസും അരങ്ങേറി. സ്കൂൾ പ്രിൻസിപ്പാൾ ഷീജ എസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് മുജീബ് മഠത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അഫ്സൽ ഇജാസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അധ്യാപിക സ്മിത ദാസ് ഗാനാലാപനം നടത്തി.
ഹെഡ്മിസ്ട്രസ് സി.സി. പൈകടയിൽ, സീനിയർ അസിസ്റ്റന്റ് ഷീജ എം. എസ്, എൻ.എസ്.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്റർ സിന്ധു പി. ജി, സ്കൗട്ട് കോ-ഓർഡിനേറ്റർ രതീഷ് വി. ആർ, ഗൈഡ് കോ-ഓർഡിനേറ്റർ കൃഷ്ണമണി എൻ., കരിയർ കോ-ഓർഡിനേറ്റർ മനോജ് ടി. ബെഞ്ചമിൻ, ഹരിതസഭ കോ-ഓർഡിനേറ്റർ സ്മിത ദാസ്, പി.ടി.എ. വൈസ് പ്രസിഡന്റ് അനസ് പാറയിൽ, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം യൂസഫ് കെ. ഐ. എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് മനോജ് ടി. ബെഞ്ചമിൻ നയിച്ച മോട്ടിവേഷൻ ക്ലാസും ജിമ്മി സാം അവതരിപ്പിച്ച മാജിക് ഷോയും മെന്റലിസം പരിപാടിയും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. “മക്കളെ അറിയാൻ” എന്ന വിഷയത്തിൽ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ബിനോയ് തോമസ് നടത്തിയ ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായി മാറി. സ്റ്റാഫ് സെക്രട്ടറി അനീഷ് വി. ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി. പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആത്മവിശ്വാസവും പ്രചോദനവും പകരുന്നതായിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.

