മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ അടൂപ്പറമ്പ് മാവിൻചുവട്ടിൽ ആംബുലൻസ് നിയന്ത്രണം തെറ്റി മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു. മൂവാറ്റുപുഴയിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ‘പാരഡൈസ്’ എന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
റോഡിന് കുറുകെ വന്ന സ്ത്രീകളെ രക്ഷിക്കാൻ ആംബുലൻസ് പെട്ടെന്ന് വെട്ടിച്ചു മാറ്റിയപ്പോഴാണ് നിയന്ത്രണം നഷ്ടമായി മറിഞ്ഞതെന്നാണ് വിവരം. അപകടസമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ ഡ്രൈവറെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സമുണ്ടായി

