100 കോടി രൂപ വാഗ്ദാനവും ഭീഷണിയും നേരിട്ടെന്ന് ടിവികെ എംഎൽഎയുടെ ആരോപണം

തൂത്തുക്കുടി: തമിഴ്നാട്ടിലെ ശ്രീവൈകുണ്ടം മണ്ഡലത്തിലെ ടിവികെ എംഎൽഎ ജി. ശരവണന്‍, ഡിഎംകെയിൽ ചേരാൻ 30 കോടി മുതൽ 100 കോടി രൂപ വരെ വാഗ്ദാനം ലഭിച്ചതായും അത് നിരസിച്ചതിന് പിന്നാലെ ഭീഷണികൾ നേരിടുന്നതായും ആരോപിച്ചു. ഇക്കാര്യത്തിൽ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

രാഷ്ട്രീയ കൂറുമാറ്റത്തിന് സമ്മർദം ചെലുത്തുകയും അനുസരിക്കാത്ത പക്ഷം ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി എംഎൽഎ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, എംഎൽഎയുടെ ആരോപണങ്ങൾ ഡിഎംകെ നിഷേധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽ ടിവികെയും ഡിഎംകെയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലിനിടെ ഉയർന്നിരിക്കുന്ന ഈ ആരോപണങ്ങൾ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *