സമുദ്ര ഉത്പന്നങ്ങളുടെ ഗുണനിലവാരം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടു: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

ഭുവനേശ്വർ: ഇന്ത്യയുടെ സമുദ്ര ഉത്പന്നങ്ങളുടെ ഗുണനിലവാരം ആഗോള തലത്തിൽ വലിയ തോതിൽ അംഗീകരിക്കപ്പെട്ടതായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ. സമുദ്രോത്പന്ന കയറ്റുമതിയിൽ ഈ ഗുണനിലവാരം ഇതേപടി നിലനിർത്താൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒഡീഷ സന്ദർശനത്തിന്റെ ഭാഗമായി ഭുവനേശ്വറിലെത്തിയ ഉപരാഷ്ട്രപതി ഒഡീഷ കാർഷിക സാങ്കേതിക സർവകലാശാലയിൽ സംഘടിപ്പിച്ച സുസ്ഥിര ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള അനുമതി പത്ര വിതരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു.

തന്റെ സന്ദർശനത്തിനിടയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിന്റെ (NISER) 15-ാമത് ബിരുദദാന ചടങ്ങിലും ഉപരാഷ്ട്രപതി ഇന്ന് പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *