മെൽബൺ: ഓസ്ട്രേലിയൻ സർക്കാരിന്റെ പ്രത്യേക ക്ഷണിതാവായി മെൽബണിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രേലിയൻ ഗവർണർ ജനറൽ സാം മോസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം (Comprehensive Strategic Partnership) കൂടുതൽ ഊഷ്മളമാക്കുന്നതിനുള്ള വിപുലമായ ചർച്ചകളാണ് കൂടിക്കാഴ്ചയിൽ നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രിക്ക് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് ഗവർണർ ജനറൽ ഔദ്യോഗികമായി അറിയിച്ചു.
പ്രതിരോധം, വാണിജ്യം, വിദ്യാഭ്യാസം, കായികം, ബഹിരാകാശ ഗവേഷണം എന്നീ മേഖലകളിലെ സഹകരണവും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും നേതാക്കൾ സംസാരിച്ചു. ഭാരതം ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നായ യോഗയുടെ പ്രാധാന്യത്തെ ക്കുറിച്ചും ആഗോളതലത്തിൽ അത് ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കായി ഇന്ത്യയുടെയും ഓസ്ട്രേലിയയുടെയും സാംസ്കാരിക പൈതൃകങ്ങളും കഥകളും പങ്കുവെക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയിൽ ഉയർന്നു വന്നു.
ആധുനിക ഓസ്ട്രേലിയയുടെ പുരോഗതിയിൽ അവിടുത്തെ ഇന്ത്യൻ പ്രവാസി സമൂഹം വഹിക്കുന്ന നിർണായ കവും മാതൃകാപരവുമായ പങ്കിനെ ഗവർണർ ജനറൽ പ്രത്യേകം പ്രശംസിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മി ലുള്ള സൗഹൃദം പുതിയ തലങ്ങളിലേക്ക് ഉയർത്താൻ ഈ സന്ദർശനം കാരണമാകുമെന്നാണ് വിലയിരുത്തലുകൾ

