കള്ളാടി മണ്ണിടിച്ചിൽ: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിലിനിടെ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെക്കൂടിയാണ് കണ്ടെത്താനുള്ളത്.

കള്ളാടിയിൽ നാലാം ദിവസവും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ വ്യാപക തെരച്ചിൽ തുടരുകയാണ്. ദുരന്തഭൂമിയിലും സമീപത്തെ പുഴയിലും പ്രത്യേക സംഘങ്ങൾ തിരച്ചിൽ നടത്തുന്നു. കാണാതായ അവസാന വ്യക്തിക്കായുള്ള തെരച്ചിൽ ശക്തമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *