ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതിയിൽ ഇളവ്; ഒറ്റത്തവണ നികുതി നിരക്കുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സർക്കാർ നികുതി നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന മോട്ടോർ സൈക്കിളുകൾ, പ്രൈവറ്റ് ത്രീവീലറുകൾ, മോട്ടോർ കാറുകൾ, മോട്ടോർ ക്യാബുകൾ, ടൂറിസ്റ്റ് ടാക്സികൾ, സ്വന്തം ഉപയോഗത്തിനുള്ള പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ ഒറ്റത്തവണ നികുതിയിലാണ് ഈ കുറവ് വരുത്തിയിരിക്കുന്നത്.

വാഹനത്തിന്റെ പർച്ചേസ് വാല്യുവിന്റെ അടിസ്ഥാനത്തിൽ നികുതി നിരക്കുകൾ താഴെ പറയുന്ന രീതിയിൽ പുനർനിശ്ചയിച്ചു:

10 ലക്ഷം രൂപ വരെ: 3%

10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ: 5%

20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ: 10%

40 ലക്ഷം രൂപയ്ക്ക് മുകളിൽ: 15%

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ കെട്ടിപ്പടുക്കാനും സർക്കാരിന്റെ ഈ നടപടി സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *