ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് സിഡ്നി

സിഡ്നി: മികച്ച ജീവിതസാഹചര്യങ്ങളുള്ള നഗരങ്ങളെ കണ്ടെത്താനായി ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കിയ ‘ഗ്ലോബൽ ലിവബിലിറ്റി ഇൻഡക്സ് 2026’ പട്ടികയിൽ ഓസ്‌ട്രേലിയൻ നഗരമായ സിഡ്നിക്ക് ഉജ്ജ്വല നേട്ടം. ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടിയ ഏക ഓസ്‌ട്രേലിയൻ നഗരമായി സിഡ്നി മാറി. പട്ടികയിൽ ടോക്കിയോ ഒന്നാം സ്ഥാനവും കോപ്പൻഹേഗൻ രണ്ടാം സ്ഥാനവും ലിസ്ബൺ മൂന്നാം സ്ഥാനവും വിയന്ന നാലാം സ്ഥാനവും നേടിയപ്പോൾ അഞ്ചാം സ്ഥാനത്താണ് സിഡ്നി ഇടംപിടിച്ചത്.

സുരക്ഷ, ആരോഗ്യ സേവനങ്ങൾ, ഉയർന്ന വിദ്യാഭ്യാസ നിലവാരം, മികച്ച പൊതുഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ, പച്ചപ്പ് നിറഞ്ഞ തുറസ്സായ സ്ഥലങ്ങൾ, കടൽത്തീര ജീവിതശൈലി, സുസ്ഥിരമായ തൊഴിൽ അവസരങ്ങൾ എന്നിവയാണ് സിഡ്നിയെ ഈ അഭിമാനകരമായ നേട്ടത്തിലേക്ക് നയിച്ചത്. പ്രത്യേകിച്ച് സിഡ്നി ഹാർബർ, ലോകോത്തര സർവകലാശാലകൾ, അത്യാധുനിക മെഡിക്കൽ സൗകര്യങ്ങൾ, ബഹുസാംസ്കാരിക സമൂഹം എന്നിവ നഗരത്തിന്റെ പ്രധാന ശക്തികളായി വിലയിരുത്തപ്പെട്ടു.

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ജീവിതച്ചെലവ് ഉയർന്നതാണെങ്കിലും, ഉയർന്ന ജീവിത നിലവാരം ഉറപ്പു നൽകു ന്നതിൽ സിഡ്നി ഇപ്പോഴും ലോകത്തിലെ മുൻനിരയിൽ തന്നെയാണെന്ന് ഈ റാങ്കിങ് അടിവരയിടുന്നു. സിഡ്നിയിൽ താമസിക്കുന്ന പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ജനങ്ങൾക്ക് മികച്ച വിദ്യാഭ്യാസം,സുര ക്ഷിതമായ ജീവിതം, ഗുണമേന്മയുള്ള ആരോഗ്യ പരിരക്ഷ എന്നിവ ഈ നഗരം ഉറപ്പു നൽകുന്നുണ്ടെന്ന തിന്റെ തെളിവാണ് പുതിയ സൂചിക

Leave a Reply

Your email address will not be published. Required fields are marked *