കിഴക്കൻ ചൈനാക്കടലിൽ ശക്തമായി ‘ബാവി’ ചുഴലിക്കാറ്റ്; ജപ്പാനിലും തായ്‌വാനിലും കനത്ത നാശനഷ്ടം, ചൈനയിൽ റെഡ് അലർട്ട്

ബീജിംഗ്: കിഴക്കൻ ചൈനാക്കടലിൽ രൂപപ്പെട്ട ‘ബാവി’ ചുഴലിക്കാറ്റ് ജപ്പാന്റെ തെക്കൻ ദ്വീപുകളിൽ കനത്ത നാശം വിതയ്ക്കുന്നു. ശക്തമായ കാറ്റും പ്രളയസമാനമായ മഴയുമാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്തിരി ക്കുന്നത്. വരും മണിക്കൂറുകളിൽ തായ്‌വാൻ തീരം തൊട്ട് കിഴക്കൻ ചൈനയിലേക്ക് കാറ്റ് വീശിയടിക്കുമെ ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി 144 കിലോമീറ്റർ വേഗത യുള്ള ചുഴലിക്കാറ്റ്, തായ്‌വാന്റെ വടക്കൻ മേഖലയിലൂടെ കടന്ന് നാളെ പുലർച്ചെയോടെ ചൈനയിലെ ഷെജി യാങ് പ്രവിശ്യയിൽ കരതൊടുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ജപ്പാനിലെ ഒക്കിനാവ പ്രവിശ്യയിൽ ഇരുനൂറിലധികം വിമാന സർവീസുകൾ റദ്ദാക്കി. ഈ ഭാഗങ്ങളിൽ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തായ്‌വാനിൽ കനത്ത മുൻകരുതലുകളുടെ ഭാഗമായി സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. ഇവിടെ നിലവിൽ 36-ഓളം പേർക്ക് പരിക്കേൽക്കുകയും പതിനാലായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചൈനയിൽ ഓറഞ്ച് അലർട്ടും കനത്ത മഴ സാധ്യത മുന്നിൽക്കണ്ട് റെഡ് അലർട്ടും പ്രഖ്യാപിച്ചു. ഫുജിയാൻ പ്രവിശ്യയിലെ തീരദേശങ്ങളിൽ നിന്ന് ആയിരക്കണ ക്കിന് ആളുകളെ ഇതിനകം തന്നെ ഒഴിപ്പിച്ചു കഴിഞ്ഞു. അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ക്കായി പ്രത്യേക സംഘങ്ങളെ വിവിധയിടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കാറ്റ് ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ ഈ മേഖല യിലെ ബോട്ട്-ഫെറി സർവീസുകളും അതിവേഗ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *