മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിൽ

ശ്രീനഗർ: ജമ്മു കശ്മീരിലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. ജൂലൈ 13-ന് ആചരിക്കുന്ന ‘രക്തസാക്ഷി ദിന’ത്തിന് മുന്നോടിയായാണ് നടപടി സ്വീകരിച്ചതെന്ന് മകൾ ഇൽതിജ മുഫ്തി അറിയിച്ചു.

1931 ജൂലൈ 13-ന് ശ്രീനഗർ സെൻട്രൽ ജയിലിന് പുറത്ത് ഡോഗ്ര സേനയുടെ വെടിവെപ്പിൽ 22 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ സ്മരണാർത്ഥമാണ് ജമ്മു കശ്മീരിൽ രക്തസാക്ഷി ദിനം ആചരിക്കുന്നത്. ഈ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികൾക്ക് മുന്നോടിയായാണ് മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയതെന്ന് കുടുംബം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *