അമരാവതി: ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കടപ്പ ജില്ലയിൽ രണ്ട് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. നാല് പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചതായും അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് നാല് വർഷത്തിന് ശേഷമാണ് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
മരിച്ചവരിൽ ഒരാൾ ചികിത്സയ്ക്കിടെ വെള്ളൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും (CMC), മറ്റൊരാൾ കടപ്പ സർക്കാർ ജനറൽ ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരുടെയും സാമ്പിളുകൾ വൈറസിന്റെ വകഭേദം കണ്ടെത്തുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) ജീനോം സീക്വൻസിങ്ങിന് അയച്ചിട്ടുണ്ട്.
പുതിയ രോഗബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണം ശക്തമാക്കിയ ആരോഗ്യവകുപ്പ് പ്രത്യേക ദ്രുതപ്രതികരണ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ളവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

