അർജന്റീന–സ്‌പെയിൻ ഫൈനൽ: വൈദ്യുതി നിയന്ത്രണങ്ങളില്ല; തടസ്സമില്ലാതെ മത്സരം കാണാൻ ക്രമീകരണമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമായ അർജന്റീന–സ്‌പെയിൻ പോരാട്ടം സംസ്ഥാനത്ത് തടസ്സങ്ങളില്ലാതെ കാണാൻ ആവശ്യമായ എല്ലാ വൈദ്യുതി വിതരണ ക്രമീകരണങ്ങളും ഒരുക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. മത്സരസമയത്ത് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണങ്ങളോ ലോഡ് ഷെഡ്ഡിംഗോ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മത്സരദിവസം വൈദ്യുതി വിതരണ ശൃംഖലയിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉടൻ പരിഹരിക്കുന്നതിന് കെഎസ്ഇബിയുടെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും സാങ്കേതിക സംഘങ്ങളും സജ്ജമായിരിക്കുമെന്നും മന്ത്രി അറിയിച്ചു. ഉപഭോക്താക്കൾക്ക് തടസ്സരഹിത വൈദ്യുതി ലഭ്യമാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ഫിഫ ലോകകപ്പിന്റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും യൂറോപ്യൻ ശക്തികളായ സ്‌പെയിനും ഏറ്റുമുട്ടും. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെപ്പോലെ കേരളത്തിലും മത്സരം കാണാൻ വലിയ ആവേശമാണ് നിലനിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *