ജന്തർ മന്തർ പ്രതിഷേധത്തിനിടെ അഭിജീത് ദിപ്കെയ്ക്ക് നേരെ
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് നേരെ യുവതി മഷിയെറിഞ്ഞു. സംഭവത്തെ തുടർന്ന് പ്രതിഷേധവേദിയിൽ നേരിയ സംഘർഷാവസ്ഥയുണ്ടായെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
കാലാവസ്ഥ പ്രവർത്തകൻ സോനം വാങ്ചുക്കിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെ അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അഭിജീത് ദിപ്കെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മഷിയെറിയൽ സംഭവം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധം തുടരുമെന്നും ജൂലൈ 20-ന് നിശ്ചയിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധസംഘാടകർ അറിയിച്ചു.

