മെൽബൺ: മെൽബൺ സീറോ മലബാർ രൂപതാംഗമായ അവിൻ ജെയിംസിനെ ഓസ്ട്രേലിയൻ കാത്തലിക് യൂത്ത് മിനിസ്ട്രി നെറ്റ്വർക്കിന്റെ (ACYMN) ദേശീയ എക്സിക്യൂട്ടീവ് ടീമിലേക്ക് തിരഞ്ഞെടുത്തു. നെറ്റ്വർക്കിന്റെ ആഭ്യന്തര കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവിയായാണ് (Communications Lead – Internal) അവിനെ നിശ്ചയിച്ചിരിക്കുന്നത്.
ഓസ്ട്രേലിയയിലുടനീളമുള്ള കത്തോലിക്കാ യുവജന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും രൂപതകൾ തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുന്നതിലും അവിൻ നിർണ്ണായക പങ്കുവഹിക്കും. ഓസ്ട്രേലിയൻ കാത്തലിക് ബിഷപ്സ് കോൺഫറൻസിന്റെ കീഴിലുള്ള വിവിധ രൂപതാ യുവജന കോർഡിനേറ്റർമാരും സഭാ നേതൃത്വവും സംയുക്തമായി നടത്തിയ വിപുലമായ ആലോചനകൾക്കും വിലയിരുത്തലുകൾക്കും ഒടുവിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
മെൽബൺ സീറോ മലബാർ രൂപതയിലെ യുവജന കൂട്ടായ്മകളിൽ (SMYM) സജീവ സാന്നിധ്യമായ അവിൻ ജെയിംസിന്റെ ഈ പുതിയ പദവി പ്രവാസി മലയാളി സമൂഹത്തിനും സഭയ്ക്കും വലിയ അഭിമാനമായി മാറി

