പാലക്കാട്: തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ ഉന്നതികളിൽ വായനാമുറി ഒരുക്കുന്നതിനും കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുമായി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പുസ്തകങ്ങൾ കൈമാറി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ നടുപ്പതി, ആനക്കൽ ഉന്നതികളിലെ സാമൂഹ്യ പഠനമുറികൾക്ക് കൈമാറുന്ന പരിപാടിയുടെ ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി നിർവ്വഹിച്ചു.
ചടങ്ങിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി.സി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ധന്യ, ജോയിന്റ് ഡയറക്ടർ രാമൻകുട്ടി, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ സനീഷ്, ജില്ലാ കോർഡിനേറ്റർ റെനില, ബ്ലോക്ക് കോർഡിനേറ്റർ ഹരിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജെ.എസ്. ജമാൽ മുഹമ്മദ്, കെ.എ. ഷോബിത തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

