ഓസ്‌ട്രേലിയ പോസ്റ്റിന്റെ ഇലക്ട്രിക് വാഹന വ്യൂഹം വിപുലീകരിക്കും; 40.5 മില്യൺ ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചു

കാെൻബറ: ഓസ്‌ട്രേലിയ പോസ്റ്റിന്റെ (Australia Post) വിതരണ ശൃംഖല കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി 40.5 മില്യൺ ഡോളറിന്റെ പുതിയ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർക്കാർ. ഇലക്ട്രിക് വാനുകൾ, ലൈറ്റ്-ഹെവി ട്രക്കുകൾ, പ്രൈം മൂവറുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനാണ് ഈ തുക വിനിയോഗിക്കുക.

2026-27 സാമ്പത്തിക വർഷത്തിലാണ് ഈ തുക അനുവദിക്കുന്നത്. ഡീസൽ വാഹനങ്ങളെ ആശ്രയിക്കുന്നത് ഘട്ടംഘട്ടമായി കുറയ്ക്കാനും കാർബൺ പുറന്തള്ളൽ പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വാഹനങ്ങൾ വാങ്ങുന്നതിന് പുറമെ, നിലവിലുള്ള ഗതാഗത കേന്ദ്രങ്ങളുടെ ഇലക്ട്രിഫിക്കേഷനും പദ്ധതിയിലൂടെ പിന്തുണയ്ക്കും. സ്വിച്ച് ബോർഡുകളുടെ അപ്‌ഗ്രേഡേഷൻ, ലോഡ് മാനേജ്‌മെന്റ് സിസ്റ്റങ്ങൾ കാര്യക്ഷമമാക്കൽ എന്നിവ ഇതിന്റെ ഭാഗമായി പൂർത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *