ന്യൂഡൽഹി: കുട്ടികളിൽ മെച്ചപ്പെട്ട പോഷകാഹാരവും പ്രാഥമിക പരിചരണവും വിദ്യാഭ്യാസവും ഉറപ്പാക്കുന്നതിനായി ‘മിഷൻ പോഷൻ 2.0’-ക്ക് കീഴിൽ രാജ്യത്തെ രണ്ട് ലക്ഷം അങ്കണവാടി കേന്ദ്രങ്ങളെ ‘സക്ഷം അങ്കണവാടികളായി’ ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോക്സഭയിൽ വനിതാ-ശിശുവികസന സഹമന്ത്രി സാവിത്രി ഠാക്കൂർ ആണ് രേഖാമൂലം ഇക്കാര്യം അറിയിച്ചത്.
പോഷകാഹാരക്കുറവ് കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മിഷൻ പോഷൻ 2.0 നിലവിൽ നടപ്പിലാക്കിവരികയാണെന്ന് മന്ത്രി സഭയിൽ പറഞ്ഞു.

