റാഗിങ് തടയാൻ സിദ്ധാർഥ് ആന്റി റാഗിങ് നിയമം; പരാതികൾ നൽകാൻ ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിലും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് പൂർണ്ണമായി തടയുന്നതിനായി പുതിയ നിയമ നിർമ്മാണവുമായി സർക്കാർ. വയനാട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട വിദ്യാർഥി സിദ്ധാർഥിന്റെ ഓർമ്മ നിലനിർത്തി ‘സിദ്ധാർഥ് ആന്റി റാഗിങ് നിയമം’ എന്ന പേരിലാണ് പുതിയ നിയമം നടപ്പാക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിങ് സംബന്ധിച്ച പരാതികൾ വിദ്യാർഥികൾക്ക് വളരെ എളുപ്പത്തിൽ ബന്ധപ്പെട്ട അധികൃതരെ അറിയിക്കുന്നതിനായി ‘സിദ്ധാർഥ് ഡിസ്ട്രസ് ആപ്പ്’ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷനും ഉടൻ പുറത്തിറക്കും. റാഗിങ്ങിനെതിരെ കർശന നടപടികൾ ഉറപ്പാക്കാനും കാമ്പസുകളിൽ സുരക്ഷിതമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് സർക്കാരിന്റെ ഈ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *