തൃശൂരിൽ കനത്ത മഴ; നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിൽ, ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ:തൃശൂർ ജില്ലയിൽ പെയ്ത കനത്ത മഴയെ തുടർന്ന് നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് രൂപപ്പെട്ടു. പ്രധാന റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലുമായി മഴവെള്ളം കയറിയതോടെ വാഹനഗതാഗതം ദുഷ്കരമായി. നഗരത്തിലെ പല ഭാഗങ്ങളിലും യാത്രക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കും മഴ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു.

അൽപ്പസമയത്തിനുള്ളിൽ ലഭിച്ച ശക്തമായ മഴയെ തുടർന്ന് മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ റോഡുകൾ വെള്ളത്തിനടിയിലാകുകയായിരുന്നു. ചില സ്ഥലങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയും ഒഴുക്കുള്ള പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *