കുൽഗാം ഭീകരാക്രമണം: സമഗ്ര അന്വേഷണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ:ജമ്മു കശ്മീരിലെ കുൽഗാമിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്ന ഓരോ ഘട്ടത്തിലും ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നതെന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദ്യം ചെയ്തു.

ആക്രമണത്തിന്റെ സമയത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ച അബ്ദുള്ള, സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ സമഗ്രമായി അന്വേഷിക്കണമെന്നും യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനത്തിലെ വീഴ്ചകളുണ്ടോയെന്നതും പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുൽഗാമിലെ ഇഷ്ടിക നിർമാണശാലയിൽ നടന്ന ഭീകരാക്രമണത്തിൽ ഛത്തീസ്ഗഢ് സ്വദേശികളായ രണ്ട് കുടിയേറ്റ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് സുരക്ഷാസേന അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *