സിഡ്‌നി: ആഗസ്റ്റ് 16-ന് അത്തം പിറക്കാനിരിക്കെ, ഓണത്തിന്റെ വരവറിയിച്ച് സിഡ്‌നിയിലെ മലയാളി വനിതകൾ അണിനിരക്കുന്ന പ്രത്യേക ഓണം വീഡിയോ പ്രീമിയറിന് ഒരുങ്ങുന്നു. ഓസ്‌ട്രേലിയൻ നഗരമായ സിഡ്‌നിയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലകളിൽ നിന്നുള്ള മലയാളി വനിതകൾ തങ്ങളുടെ പ്രിയപ്പെട്ട ഓണ ഓർമ്മകൾ പങ്കുവെക്കുന്നതാണ് ഈ ദൃശ്യാവിഷ്കാരം.
ആശാ നായർ, ധന്യ പ്രവീൺ, മഞ്ജു പുത്തൻവീട്ടിൽ, മായാ വി.സി, നിഷ മന്നത്ത്, പൊന്നു ജോജി, പ്രവീണ ജോസ്, രാഖി സ്മിത്ത്, റജീന ജോർജ്, രമ്യ രാജീവ്, റോസ് തോമസ്, സിമ്മി മാർട്ടിൻ, സുജിത ചിറ്റമ്മൽ സുഗുണൻ എന്നിവരാണ് ഈ ആശയം മുൻനിർത്തി തങ്ങളുടെ അനുഭവങ്ങൾ പ്രക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
‘ബൊക്കെ ഫ്രെയിംസ്’ (Bokeh Frames) ആണ് ഓർമ്മകളെ മനോഹരമായ ദൃശ്യങ്ങളാക്കി മാറ്റുന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന അത്തം ദിനമായ ആഗസ്റ്റ് 16-നാണ് ഈ ഓർമ്മക്കുറിപ്പുകളുടെ വീഡിയോ ഔദ്യോഗികമായി റിലീസ് ചെയ്യുന്നത്.

