വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; നദികളിലെ മണ്ണ് നീക്കാൻ നടപടി: മുഖ്യമന്ത്രി

പത്തനംതിട്ട:കനത്ത മഴയും വെള്ളപ്പൊക്കവും ബാധിച്ച പത്തനംതിട്ട ജില്ലയിൽ വെള്ളം കയറിയ ഓരോ വീടിനും 10,000 രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.

വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിനായി നദികളിലും തോടുകളിലും അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദുരിതബാധിതർക്കുള്ള പുനരധിവാസവും നഷ്ടപരിഹാര വിതരണവും വേഗത്തിലാക്കുമെന്നും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിച്ച് തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *