‘വിജയ് ഡമ്മി മുഖ്യമന്ത്രി’; രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രി വിജയിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ. “വിജയ് ഒരു ഡമ്മി മുഖ്യമന്ത്രിയാണ്” എന്ന് ആരോപിച്ച ഉദയനിധി, തന്റെ അറസ്റ്റ് സർക്കാരിന്റെ പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണെന്നും പറഞ്ഞു.

വിവാദ പരാമർശവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഉദയനിധിയുടെ പ്രതികരണം. കാവേരി ജലവിഷയം ഉൾപ്പെടെയുള്ള പ്രധാന പ്രശ്നങ്ങളിൽ സർക്കാരിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞിട്ടില്ലെന്നും, അതിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

തനിക്കെതിരായ പൊലീസ് നടപടി “സർക്കസ് സർക്കാരിന്റെ കോമഡി”യാണെന്നും, രാഷ്ട്രീയ വിമർശനങ്ങളെ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഉദയനിധി ആരോപിച്ചു. അതേസമയം, തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും മോശം ഉദ്ദേശ്യത്തോടെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *