വികസിത ഭാരതത്തിന് ഭാവി കേന്ദ്രീകൃത വിദ്യാഭ്യാസ വ്യവസ്ഥ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

ന്യൂഡൽഹി: രാജ്യത്ത് ഭാവിക്ക് അനുയോജ്യമായ വിദ്യാഭ്യാസ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ കേന്ദ്ര സർക്കാർ പൂർണ്ണ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ്‌ ജോഷി പ്രസ്താവിച്ചു. ഓരോ പഠിതാവിനെയും ശാക്തീകരിക്കുന്നതിനൊപ്പം വികസിത ഭാരതം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് മികച്ച സംഭാവന നൽകുന്നതുമാവണം രാജ്യത്തെ വിദ്യാഭ്യാസ രംഗമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന തിനായുള്ള പ്രധാന മുൻഗണനകളും ഭാവി പദ്ധതികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *