നേര്യമംഗലം: റോഡിലൂടെ അലഞ്ഞുതിരിഞ്ഞു നടന്ന പശുവിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് തോടിലേക്ക് മറിഞ്ഞ് അപകടം. അടിമാലി 14-ാം മൈൽ യാക്കോബായ പള്ളി വികാരി ഫാ. റോയിയാണ് അപകടത്തിൽപ്പെട്ടത്. ഭാഗ്യം കൊണ്ടുമാത്രം വൈദികൻ വലിയ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
കീരംപാറ പഞ്ചായത്തിലെ പാലമറ്റം – ചാരുപാറ – നേര്യമംഗലം റോഡിൽ ചീയക്കോട് ഭാഗത്ത് വെച്ചായിരുന്നു സംഭവം. വൈദികൻ സഞ്ചരിച്ചിരുന്ന കാറിന് മുൻപിലേക്ക് പെട്ടെന്ന് പശു കുറുകെ ചാടുകയായിരുന്നു. പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം വശത്തേക്ക് പെട്ടെന്ന് തിരിച്ചപ്പോഴാണ് കാർ നിയന്ത്രണം വിട്ട് സമീപത്തെ തോടിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

