ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ പര്യടനങ്ങളെച്ചൊല്ലി പ്രതിപക്ഷവും രാജ്യവിരുദ്ധ ശക്തികളും വർഷങ്ങളായി നടത്തുന്ന അനാവശ്യ വിവാദങ്ങളുടെയും വ്യാജ പ്രചാരണങ്ങളുടെയും വായടപ്പിച്ച് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പുറത്ത്. 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെയുള്ള കാലയളവിൽ പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ഭാരതം ചിലവഴിച്ച ഓരോ 1 രൂപയ്ക്കും പകരം വിദേശ നേരിട്ടുള്ള നിക്ഷേപമായി (FDI) രാജ്യത്തേക്ക് ഒഴുകിയെത്തിയത് ഏകദേശം 66,000 രൂപയോളമാണെന്ന കണക്കുകളാണ് പുറത്തുവന്നത്.
രാജ്യസഭയിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി സമർപ്പിച്ച ഈ കണക്കുകൾ, ആഗോള തലത്തിൽ ഭാരതത്തിന്റെ പ്രതിച്ഛായയും സാമ്പത്തിക സുരക്ഷിതത്വവും വർദ്ധിപ്പിച്ച മോദി രാഷ്ട്രതന്ത്രത്തിന്റെ സമാനതകളില്ലാത്ത നേട്ടമാണ് വ്യക്തമാക്കുന്നത്.

