ഹോർമുസിൽ യുഎസ് യുദ്ധക്കപ്പലുകൾ; ഉപരോധം പിൻവലിക്കണമെന്ന് ഇറാൻ

തെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്നു. യുഎസ് നാവിക ഉപരോധവും ഇറാനെതിരായ ഉപരോധങ്ങളും പിൻവലിച്ചാൽ മാത്രമേ കടലിടുക്ക് പൂർണമായി തുറക്കൂ എന്ന നിലപാടിലാണ് ഇറാൻ.

ഹോർമുസിൽ യുഎസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യത്തിനെതിരെയും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കുന്നതിന് ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ തുടരുകയാണ്.

ആഗോള എണ്ണ-വാതക വിതരണത്തിലെ പ്രധാന പാതയായ ഹോർമുസിലെ സംഘർഷം തുടരുന്നത് അന്താരാഷ്ട്ര ഊർജവിപണിയിലും കപ്പൽ ഗതാഗതത്തിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *