ന്യൂഡൽഹി: ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പോയ എയർ ഇന്ത്യ വിമാനത്തിൽ പൈലറ്റ് ഉറങ്ങിയെന്ന റിപ്പോർട്ടിനെ തുടർന്ന് അന്വേഷണം. ഓഗസ്റ്റ് നാലിന് യാത്രയ്ക്കിടെ വിമാനം പെട്ടെന്ന് 300 അടി താഴേക്ക് പതിച്ചതിനെ തുടർന്ന് 17 യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
ഉറക്കപ്രശ്നത്തിന് പൈലറ്റ് മരുന്ന് ഉപയോഗിച്ചിരുന്നതായി ഡിജിസിഎയ്ക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയതായാണ് വിവരം. മരുന്ന് പൈലറ്റിന്റെ പ്രവർത്തനത്തെ ബാധിച്ചോ എന്നതും അന്വേഷണവിധേയമാണ്.
സംഭവത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ പൈലറ്റിന്റെ ഡ്രഗ് ടെസ്റ്റ് ഫലം സംശയാസ്പദമായതിനെ തുടർന്ന് സ്ഥിരീകരണ പരിശോധനയ്ക്ക് അയച്ചിരുന്നു. സംഭവത്തിന്റെ യഥാർഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

