തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നുള്ള കയറ്റുമതി-ഇറക്കുമതി ചരക്കു നീക്കത്തിന് ഈ മാസം 18-ന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. തുറമുഖത്തിന്റെ നേരിട്ടുള്ള ഗുണഫലം നാടിന് ലഭ്യമാക്കുന്നതിലേക്കുള്ള ആദ്യത്തെ പ്രധാന ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നഗരങ്ങളിൽ പ്രധാൻമന്ത്രി ആവാസ് യോജന (PMAY 2.0) പദ്ധതി നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് രണ്ടു ലക്ഷം രൂപ വീതം അധിക ധനസഹായം നൽകാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്.

