തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖത്തിന്റെ ഭാഗം ഫെയ്സ്ബുക്കിൽ നിന്ന് നീക്കിയ സംഭവത്തിൽ വിശദീകരണവുമായി മെറ്റ. അഭിമുഖം നീക്കണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും, വീഡിയോയ്ക്ക് താഴെയുണ്ടായിരുന്ന ചില കമന്റുകൾക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടതെന്നും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
കമന്റുകൾ നീക്കം ചെയ്യാനുള്ള നടപടിക്കിടെ മെറ്റയുടെ ഭാഗത്തുണ്ടായ പിഴവിനെ തുടർന്ന് വീഡിയോ തന്നെ ഇന്ത്യയിൽ ലഭ്യമല്ലാതായതാണെന്നാണ് വിശദീകരണം. വീഡിയോ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
സംഭവത്തിൽ പൊലീസ് നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ നീക്കിയതെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും, വീഡിയോ നീക്കം ചെയ്യാനല്ല പൊലീസ് ആവശ്യപ്പെട്ടതെന്നാണ് അധികൃതരുടെ വിശദീകരണം.

