ഓണനിലാവ് ഓണം ഷോ 2026; പ്രമുഖ താരങ്ങൾ അണിനിരക്കുന്ന മെഗാ ഷോ വിവിധ നഗരങ്ങളിൽ അരങ്ങേറും

സിഡ്നി: ഓസ്‌ട്രേലിയൻ മലയാളി സമൂഹത്തിന് ആവേശകരമായ ഓണാഘോഷ വിരുന്നൊരുക്കി ലൈം ലൈറ്റ് ഇവന്റ്സ് ഓസ്‌ട്രേലിയ (Lime Light Events Australia). പ്രിയ താരങ്ങളും കലാകാരന്മാരും ഒത്തുചേരുന്ന “ഓണനിലാവ് ഓണം ഷോ 2026” (Onanilavu Onam Show 2026) വിവിധ നഗരങ്ങളിലായി അരങ്ങേറുന്നു. പ്രമുഖ പിന്നണി ഗായകരും താരങ്ങളുമായ മെറിൻ ഗ്രെഗറി, അക്ബർ ഖാൻ, ദീപ്തി സതി, ഭാഗ്യരാജ് രാജ്, ബാഗിയോ ബാബു എന്നിവരാണ് നൃത്ത-സംഗീത വിരുന്നൊരുക്കി കാണികൾക്ക് മുന്നിലെത്തുന്നത്.

ഓഗസ്റ്റ് 22-ന് സിഡ്നിയിൽ ആരംഭിക്കുന്ന പരിപാടികൾ ഓഗസ്റ്റ് 23-ന് ഗൗൾബേണിലും (Goulburn), ഓഗസ്റ്റ് 27-ന് മിൽഡുറയിലും (Mildura) നടക്കും. ഓഗസ്റ്റ് 29-ന് ഷെപ്പർട്ടണിലാണ് (Shepperton) സമാപന ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

പ്രവാസലോകത്തെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്ന ഈ കലാവിരുന്ന് നേരിട്ട് ആസ്വദിക്കാൻ എല്ലാ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിംഗിനുമായി റോബിൻ ജോസ് (0469 875 011 / 0469 885 011), നിഷാദ് ജോയ് (+61 469 729 812), ജുബിൻ (+61 451 700 157) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *