ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ ദുരിതമനുഭവിക്കുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. കേന്ദ്രസർക്കാരിന്റെ തീരുമാനപ്രകാരം ഇന്ത്യൻ വ്യോമസേനയുടെ സി-130ജെ ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം നേപ്പാളിലേക്ക് പുറപ്പെടും.
അടിയന്തര സഹായ സാമഗ്രികളുമായി മറ്റൊരു വ്യോമസേനാ വിമാനവും വ്യാഴാഴ്ച പുലർച്ചെ നേപ്പാളിലേക്ക് പുറപ്പെടുമെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.
പ്രളയത്തെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. ദുരന്തത്തിൽ ഇന്ത്യ നേപ്പാളിനൊപ്പമുണ്ടാകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു.
നേപ്പാളിലെ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ അടിയന്തര ദുരിതാശ്വാസ സഹായം.

