സിഡ്‌നിയിൽ വടിവാളുകളുമായി യുവാക്കളുടെ ചേരിതിരിഞ്ഞ അക്രമം; കാറുകൾ തകർത്തു, രക്ഷപ്പെട്ടത് പിതാവും ആറുവയസ്സുകാരൻ മകനും

സിഡ്‌നി: പടിഞ്ഞാറൻ സിഡ്‌നിയിലെ ഗിറാവീനിലുള്ള സിവി കെല്ലി പാർക്കിൽ വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ യുവാക്കൾ തമ്മിൽ വൻ സംഘർഷം. വടിവാളുകളടക്കമുള്ള മാരകായുധങ്ങളുമായി ഏറ്റുമുട്ടിയ അക്രമികൾ പ്രദേശത്ത് നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ അടിച്ചുതകർത്തു. ആക്രമണത്തിൽ പരിക്കേറ്റ 17-ഉം 19-ഉം വയസ്സുള്ള രണ്ട് യുവാക്കളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷം കണ്ട് ഭയന്നോടിയ ആളുകൾ പാർക്ക് ചെയ്തിരുന്ന കാറുകളിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ഈ സമയം കാറിലിരിക്കുകയായിരുന്ന ബിജിത് ഡേ എന്നയാൾ തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് 19, 20 വയസ്സുള്ള മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടു ത്തെങ്കിലും,അന്വേഷണവുമായി സഹകരിക്കാൻ വിസമ്മതിച്ച ഇവരെ പിന്നീട് കുറ്റങ്ങളൊന്നും ചുമത്താതെ വിട്ടയച്ചു. പൊതുസ്ഥലങ്ങളിൽ വടിവാൾ പോലുള്ള മാരകായുധങ്ങൾ കൈവശം വെയ്ക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും പരോളില്ലാത്ത നിർബന്ധിത തടവുശിക്ഷ നൽകണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *